Sorry, you need to enable JavaScript to visit this website.

ആത്മഹത്യ ചെയ്തവന്റെ പേരാണ് ഹിറ്റ്‌ലർ, നിങ്ങളീ രാജ്യത്ത് ആരെയാണ് പേടിപ്പിക്കുന്നത്- ബെന്യാമിൻ

കോട്ടയം- പൗരത്വബിൽ പാസാക്കിയതിനെതിരെ രൂക്ഷ പ്രതികരണവുമായി സാഹിത്യകാരൻ ബെന്യാമിൻ. ഫാസിസത്തിന്റെ അന്ത്യം ഭീരുത്വമാണെന്നും അത് ധീരമായി മരിക്കില്ലെന്നും ബെന്യാമിൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ധീരമായി മരണം വരിച്ചവന്റെ പേരല്ല ഹിറ്റ്‌ലർ എന്നത്, ഭീരുവിനെപ്പോലെ ആത്മഹത്യ ചെയ്തവന്റെ പേരാണത്. ആ ഭീരുവിന്റെ ആയുധമായിരുന്നു ഫാസിസം. അമ്പേ പരാജപ്പെട്ടുപോയ ഒരായുധം. ഈ രാജ്യത്ത് നിങ്ങൾ ആരെയാണ് ഭായി അധികാര ഗർവ്വിന്റെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ ശ്രമിക്കുന്നത്.
 

Latest News