തിരുവനന്തപുരം- സംസ്ഥാനത്ത് രണ്ട് എയര്‍പോര്‍ട്ടുകളില്‍ വന്‍ സുരക്ഷ വീഴ്ചയെന്ന് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്. തിരുവനന്തപുരം, കോഴിക്കോട് എയര്‍പോര്‍ട്ടുകളില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ സംഘമോ ഉപകരണമോ ഇല്ല. വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിനും അത്യാവശ്യ ഉപകരണങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഗൗരവമേറിയ സാഹചര്യമാണ് തിരുവനന്തപുരം, കോഴിക്കോട് എയര്‍പോര്‍ട്ടുകളിലേതെന്ന് ആഭ്യന്തര കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി കണ്ടെത്തി.