തൃശൂര്‍- വടക്കാഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍നിന്ന് ബൈക്കുമായി കടന്ന ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി സുധീഷ് (29), ഭാര്യ പാലക്കാട് കുഴല്‍മന്ദം കുത്തന്നൂര്‍ സ്വദേശി രേഷ്മ (22) എന്നിവരെയാണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 28 നായിരുന്നു സംഭവം. അത്തിപ്പറമ്പ് സ്വദേശി പുളിക്കല്‍ നിയാസിന്റേതാണ് ബൈക്ക്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് നിയാസുമായി ദമ്പതികള്‍ പരിചയപ്പെട്ടത്. പിന്നീട് നിയാസിന്റെ ബൈക്കുമായി ഇവര്‍ കടന്നുകളയുകയായിരുന്നു. തിരുവനന്തപുരത്തുനിന്നാണ് എസ്.ഐ ബിന്ദു ലാലിന്റെ നേതൃത്വത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്തത്.