ജിദ്ദ - ഫൈസലിയ ഡിസ്ട്രിക്ടിൽ മൂന്നാം നിലയിൽ നിന്ന് വീണ ആഫ്രിക്കൻ വേലക്കാരി പരിക്കുകളോടെ രക്ഷപ്പെട്ടു. സ്‌പോൺസറുടെ വീട്ടിൽ നിന്ന് ഒളിച്ചോടുന്നതിന് ശ്രമിക്കുന്നതിനിടെയാണ് ഉഗാണ്ടക്കാരിയായ വേലക്കാരി മൂന്നാം നിലയിൽ നിന്ന് വീണത്.
കെട്ടിടത്തിന്റെ പുറം ഭാഗത്തെ പൈപ്പുകളിൽ പിടിച്ചുതൂങ്ങി താഴെയിറങ്ങുന്നതിന് ശ്രമിക്കുന്നതിനിടെ യുവതി പിടിവിട്ട് താഴെവീഴുകയായിരുന്നു.
ഇതേക്കുറിച്ച് വേലക്കാരിയുടെ സ്‌പോൺസർ തന്നെയാണ് സുരക്ഷാ വകുപ്പുകളെ വിവരമറിയിച്ചത്. റെഡ് ക്രസന്റ് ആംബുലൻസിൽ യുവതിയെ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് നീക്കി. യുവതിയുടെ മുതുകിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി.