Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വാഹന നിര്‍മാണ ഫാക്ടറി തുടങ്ങുന്നു; വര്‍ഷം 30,000 ബസുകള്‍ നിര്‍മിക്കും

ജിദ്ദ - റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ വാഹന നിർമാണശാല സ്ഥാപിക്കാൻ കരാർ. ഫവാസ് ബിൻ മുഹമ്മദ് സ്വാലിഹ് ബാശറാഹീൽ ഗ്രൂപ്പും (സൗദി ആംസിയ കാർ കമ്പനി) അമേരിക്കൻ കമ്പനിയും ഇതിനുള്ള കരാറിൽ ഒപ്പുവെച്ചു. 


ചെറുകാറുകളും പ്രതിവർഷം 30,000 ബസുകളും നിർമിക്കാൻ ശേഷിയുള്ള ഫാക്ടറിയാണ് അമേരിക്കൻ, സൗദി കമ്പനികളുടെ പങ്കാളിത്തത്തോടെ റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ സ്ഥാപിക്കുന്നത്. 


അബ്ഹുറിൽ നാർസിസസ് റിസോർട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ തുർക്കി ബിൻ ഖാലിദ് ആലുസൗദ് രാജകുമാരന്റെയും വ്യവസായികളുടെയും മാധ്യമ പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് ഇരു കമ്പനികളുടെയും പ്രതിനിധികൾ കരാർ ഒപ്പുവെച്ചത്. 

 

Latest News