ലൈത്ത് - ലൈത്തിലെ ഇന്ററാക്ടീവ് ജലധാരയിൽ വീണ് പിഞ്ചുബാലൻ മുങ്ങിമരിച്ചു. കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരൻ ജലധാരയിലേക്ക് വീഴുകയായിരുന്നു. ഉടൻ മരണം സംഭവിച്ചു.
കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ജലധാരയിൽ മുങ്ങിമരിച്ചു കിടക്കുന്ന നിലയിൽ ബാലനെ കണ്ടെത്തിയത്. മൃതദേഹം ലൈത്ത് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് നീക്കി.
കുട്ടികൾ അപകടത്തിൽ പെടുന്നത് തടയുന്നതിന് ജലധാരയിൽ ബാരിക്കേഡുകളില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇവിടെ ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.