കോഴിക്കോട്- പൗരത്വ ബില്ലിനെതിരെ സമസ്ത വിളിച്ചു ചേര്‍ത്ത മുസ്‌ലിം സംഘടനകളുടെ യോഗം അവസാന നിമിഷം റദ്ദാക്കിയത് മുസ്‌ലിം ലീഗിന്റെ ഇടപെടല്‍ മൂലമെന്ന് സൂചന.
നിലവിലുള്ള മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഇത്തരം യോഗം വിളിക്കേണ്ടതെന്ന നിലപാടാണ് മുസ്‌ലിം ലീഗിനുള്ളത്. അതല്ലെങ്കില്‍ മുസ്‌ലിം ലീഗാണ് ഈ വിഷയത്തില്‍ മറ്റു സംഘടനകളെ ഏകോപിപ്പിക്കേണ്ടത്. ഇതിന് പകരം സമസ്ത ഇക്കാര്യത്തില്‍ യോഗം വിളിക്കുന്നതിനോട് പല പ്രമുഖ മുസ്‌ലിം ലീഗ് നേതാക്കളും വിയോജിപ്പ് പ്രകടിപ്പിച്ചതായി അറിയുന്നു.
ഇവര്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കേണ്ടിയിരുന്ന ഹൈദരലി തങ്ങളോട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തങ്ങള്‍ സമസ്ത നേതാക്കളുമായി ബന്ധപ്പെടുകയായിരുന്നു. ഇതിന് ശേഷം ഉച്ചയോടെയാണ് യോഗം മാറ്റിവെച്ചതായി സമസ്ത ഓഫീസില്‍ നിന്ന് അറിയിച്ചത്.