Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ തൊഴില്‍ സ്ഥാപനങ്ങളില്‍ കംപ്യൂട്ടര്‍വല്‍ക്കരണം വ്യാപകമാക്കുന്നു

കുവൈത്ത് സിറ്റി- സ്ഥാപനങ്ങളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് കടലാസിന്റെ ഉപയോഗം പരമാവധി കുറക്കുന്നു. ജീവനക്കാരുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും കംപ്യൂട്ടര്‍വല്‍ക്കരിച്ചാണ് ഇത് സാധ്യമാക്കുന്നത്.
തൊഴില്‍ മേഖലയിലെ പരിശോധകര്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ തൊഴിലുടമയെ എസ്.എം.എസ് വഴി അറിയിക്കുന്ന സംവിധാനം നടപ്പാക്കുമെന്ന് മാന്‍പവര്‍ അതോറിറ്റിയിലെ പരിശോധനാ വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.
സര്‍ക്കാര്‍ കരാര്‍ കമ്പനികളുടെ വര്‍ക്ക് സൈറ്റുകളില്‍ വിരലടയാളം ശേഖരിക്കാന്‍ സംവിധാനമുണ്ടാക്കും. വിരലടയാളം രേഖപ്പെടുത്തിയ വിവരം തത്സമയ  അഡ്മിനിസ്‌ട്രേറ്റീവ് കേന്ദ്രത്തില്‍ ലഭിക്കും വിധം ഇ-സംവിധാനവുമുണ്ടാകും. സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട സൈറ്റുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ കൃത്യമായ കണക്ക് അതുവഴി ലഭ്യമാകും.
ജീവനക്കാരുടെ ശമ്പളം കൃത്യമായി നല്‍കുന്നു എന്നറിയാനും സംവിധാനം സഹായിക്കുന്നുണ്ട്. അഞ്ച് പേരിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ശമ്പളം നല്‍കേണ്ടതു ബാങ്ക് വഴിയാണ്. എല്ലാ മാ!സവും ഏഴാം തീയതിക്കകം ശമ്പളം നല്‍കിയിരിക്കണം. 10 തീയതിയും ശമ്പളം നല്‍കിയില്ലെങ്കില്‍ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും മരവിപ്പിക്കും.

 

Latest News