റിയാദ് - സമസ്ത ഇസ്‌ലാമിക് സെന്റർ റിയാദ് വിഖായ വൈബ്രന്റ് കോൺഫറൻസ് സംഘടിപ്പിച്ചു. നവംബർ 29 വെള്ളിയാഴ്ച ഖാൻ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ ഇ.ടി അബ്ദുൽ ഗഫൂർ കൊടുവള്ളിയുടെ നേതൃത്വത്തിൽ 'ഇന്ററാക്ഷൻ' സെഷനും താജുദ്ദീൻ കൊടുവള്ളിയുടെ 'സന്നദ്ധ സേവനത്തിന്റെ ഇസ്‌ലാമിക പക്ഷം' ഉദ്‌ബോധനവും നടന്നു.
'മയ്യിത്ത് പരിപാലനം' സെഷനിൽ സിദ്ദീഖ് തുവ്വൂർ ക്ലാസെടുത്തു. സമാപന സമ്മേളനം വിഖായ ചെയർമാൻ ബശീർ താമരശ്ശേരിയുടെ അധ്യക്ഷതയിൽ അബൂബക്കർ ഹാജി ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. സമസ്ത ഇസ്‌ലാമിക് സെന്റർ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് യു.കെ ഇബ്രാഹിം ഓമശ്ശേരി മുഖ്യാതിഥിയായിരുന്നു. എൻ.സി മുഹമ്മദ് ഹാജി, അലവിക്കുട്ടി ഒളവട്ടൂർ, സൈതലവി ഫൈസി, ഹബീബുല്ല പട്ടാമ്പി, അബൂബക്കർ ഫൈസി വെള്ളില, എം.ടി.പി മുനീർ അസ്അദി, അസ്‌ലം അടക്കാത്തോട്, സുബൈർ ഹുദവി തുടങ്ങിയവർ സംസാരിച്ചു. ഉമർ കോയ ഹാജി, അബൂബക്കർ പൂക്കോട്ടൂർ, അബൂ യാസീൻ, അബ്ദുൽ കരീം പഴുന്നാന തുടങ്ങിയവർ സർട്ടിഫിക്കറ്റ്, സമ്മാന വിതരണം നടത്തി.
വിഖായ ഗ്രാന്റ് അസംബ്ലിക്ക് സമീർ പുത്തൂർ, സഹീൽ കല്ലോട്, ജുനൈദ് മാവൂർ, സിഫ്‌നാസ്, മുബാറക്, മുഖ്താർ, മൻസൂർ വാഴക്കാട്, ഫാസിൽ, ഗഫൂർ ചുങ്കത്തറ തുടങ്ങിയവരും ഗെയിംസിന് റാഫി പുലാമന്തോൾ, അസീസ് എടക്കര, ഹംസക്കുഞ്ഞി, ഫൈസൽ മമ്പാട് തുടങ്ങിയവരും നേതൃത്വം നൽകി. കൺവീനർ മുഹമ്മദ് മണ്ണേരി സ്വാഗതവും ഹുദൈഫ കണ്ണൂർ നന്ദിയും പറഞ്ഞു.