റിയാദ്- സൗദി അറേബ്യയുടെ 2020 ലേക്കുള്ള ബജറ്റ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈകീട്ട് ധനമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ബജറ്റ് സംബന്ധിച്ച വിശദാംശങ്ങളുണ്ടാകും.
1020 ബില്യൻ റിയാൽ ചെലവും 833 ബില്യൻ റിയാൽ വരവും പ്രതീക്ഷിക്കുന്ന കമ്മി ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കുന്നതിനും പുതിയ പദ്ധതികൾ ഉണ്ടാകും.