Sorry, you need to enable JavaScript to visit this website.

പിഴയില്ല, ബോധവത്കരണ നോട്ടീസ്: അജ്മാന്‍ പോലീസിന്റെ സഹിഷ്ണുതാ നീക്കം

അജ്മാന്‍- നിയമലംഘനത്തിന് പിടിക്കപ്പെട്ട ഡ്രൈവര്‍മാര്‍ക്ക് പിഴക്ക് പകരം കിട്ടിയത് ബോധവത്കരണ നോട്ടീസ്. നൂറുകണക്കിന് വാഹന യാത്രക്കാര്‍ക്കാണ് ഇപ്രകാരം നോട്ടീസ് ലഭിച്ചത്. അജ്മാന്‍ പോലീസാണ് ഈ പുതിയ നീക്കത്തിന് പിന്നില്‍.
അജ്മാന്‍ പോലീസിന്റെ സഹിഷ്ണുതാ വര്‍ഷത്തിന്റെ ഭാഗമായാണ് ഈ നീക്കം.
സ്വന്തം സുരക്ഷക്കായി ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വാഹനമോടിക്കുന്നവരെ ബോധവത്കരിക്കുകയാണ് ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
ട്രാഫിക് നിയമലംഘനങ്ങള്‍ ഇല്ലാത്ത ദിവസം എന്ന പേരിലാണ് പരിപാടിയെന്ന് അജ്മാന്‍ പോലീസിന്റെ ട്രാഫിക്, പട്രോളിംഗ് വകുപ്പ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ സെയ്ഫ് അബ്ദുല്ല അല്‍ ഫലാസി പറഞ്ഞു.  നിയമങ്ങള്‍ പാലിക്കാന്‍ വാഹനമോടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുമെന്നും ഭാവിയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ഇതിലൂടെ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ട്രാഫിക് അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും സുരക്ഷിതമായി വാഹനമോടിക്കുന്നതിനും പ്രോത്സാഹിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും അല്‍ ഫലാസി പറഞ്ഞു.

 

Latest News