റിയാദ്- റിയാദിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ. ഇടി മിന്നലിന്റെ അകമ്പടിയോടെയായിരുന്നു മഴ. ഇതു കാരണം റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. റിയാദ് സീസണിന്റെ ഭാഗമായി നടന്നുവരുന്ന ചില പരിപാടികൾ മാറ്റിവെച്ചു. വാദി നമാർ, വിന്റർ വണ്ടർലാന്റ്, സഹാറ റിയാദ്, റിയാദ് സഫാരി എന്നിവിടങ്ങളിലെ പ്രോഗ്രാമുകളാണ് മാറ്റിവെച്ചത്. അതേസമയം മധ്യ, പടിഞ്ഞാർ, വടക്ക് പ്രവിശ്യകളിൽ ഞായറാഴ്ച താപനില കുറയാനും കിഴക്കൻ പ്രവിശ്യയിൽ ഭാഗികമായി മേഘാവൃതമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.