കൊണ്ടോട്ടി- നിയമങ്ങൾ നിശബ്ദമാവുമ്പോഴാണ് സമൂഹത്തിന് തോക്ക് എടുക്കേണ്ടി വരുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ.മുനീർ അഭിപ്രായപ്പെട്ടു. എം.എസ്.എഫ് സംസ്ഥാന സമ്മേളന പ്രചാരണാർഥം ഹരിത സംസ്ഥാന കമ്മിറ്റിയുടെ ഏക ദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തി എന്ന നിലയിൽ സ്ത്രീക്ക് അർഹമായ പരിഗണന നൽകണം. വാളയാർ ഉൾപ്പെടെയുള്ള നാണംകെട്ട സംഭവങ്ങൾ ഉണ്ടായിട്ടും വനിതാ കമ്മീഷന്റെ നിരുത്തരവാദ സമീപനം സർക്കാരിന്റെ സ്ത്രീ വിരുദ്ധയുടെ തെളിവാണ്.
പി.കെ.കുഞ്ഞാലി ക്കുട്ടി എം.പി മുഖ്യാഥിതിയായിരുന്നു. ഉപഹാര വിതരണം പി.കെ.കുഞാലിക്കുട്ടി, എം.കെ.മുനീർ, ഡോ. വി.പി.അബ്ദുൽ ഹമീദ് മാസ്റ്റർ എന്നിവർ നിർവഹിച്ചു. ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നി അധ്യക്ഷത വഹിച്ചു. പെമ്പിളൈ ഒരുമൈനേതാവ് ഗോമതി അഗസ്റ്റിൻ, സിനിമ സംവിധായിക ലീല സന്തോഷ്, ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് സിസിലി ജോർജ്, ഡോ. ആബിദ ഫാറൂഖി എന്നിവർ സംസാരിച്ചു. ഫാത്തിമ തഹ്ലിയ മോഡറേറ്ററായിരുന്നു. ഉച്ചക്ക് ശേഷം നടന്ന 'സ്ത്രീ; നവോത്ഥാന ത്തിന്റെ നാൾവഴികൾ' സെഷനിൽ മാധ്യമ പ്രവർത്തക വി.പി.റജീന, റിസേർച്ച് സ്‌കോളർ സജ്ന സക്കീർ എന്നിവർ പങ്കെടുത്തു. ഡോ. വി.പി.അബ്ദുൽഹമീദ്, ടി.പി. അഷ്‌റഫ്അലി, എം.പി. നവാസ്, യൂസുഫ് വല്ലാഞ്ചിറ, പി.വി.അഹമ്മദ്‌സാജു, അഡ്വ. എൻ.എ കരീം, കബീർ മുതുപറമ്പ്, സറീന ഹസീബ്, കെ.പി.അമീർ, നവാസ് വള്ളിക്കുന്ന്, നജ്മ തബ്‌സിറ, പി.എച്ച്.ആയിശ ബാനു, വി.കെ.ഷംന, ബരീറ എന്നിവർ സംസാരിച്ചു.