തിരൂർ- ബാബരി വിധി ജനാധിപത്യത്തിലെ നീതി സങ്കൽപത്തെ അട്ടിമറിക്കുന്നതാണെന്ന് ബാബരി മസ്ജിദ് കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനറും വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റുമായ ഡോ. എസ്.ക്യു.ആർ ഇല്യാസ് പറഞ്ഞു.
'ഇസ്‌ലാമോഫോബിയ ചെറുക്കുക' പ്രമേയത്തിൽ എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി തിരൂരിൽ സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഖഫ് ഭൂമിയിലല്ലാതെ പള്ളി വേണ്ടതില്ല എന്നതാണ് പണ്ഡിതന്മാരും നിയമ വിദഗ്ധരും പ്രഖ്യാപിച്ചിട്ടുള്ളത്. ശബരിമല വിഷയത്തിലുള്ള തീരുമാനങ്ങളെ പുനരാലോചിക്കുവാൻ സന്നദ്ധമായ സുപ്രീം കോടതി ബാബരി വിഷയത്തിലും പുനരാലോചനക്ക് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള മുഖ്യപ്രഭാഷണം നിർവഹിച്ചു.
ജെ.എൻ.യു സ്റ്റുഡന്റ്‌സ് ലീഡർ വസീം ആർ.എസ്, എച്ച്.സി.യു സ്റ്റുഡന്റ്‌സ് ലീഡർ ജിയാദ് ഹുസൈൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. രാജീവ്ഗാന്ധി സ്റ്റഡി സർക്കിൾ സ്റ്റേറ്റ് ഇൻ ചാർജ് അനൂപ് വി.ആർ, സാമൂഹിക പ്രവർത്തകൻ റാസിഖ് റഹീം, ജി.ഐ.ഒ സംസ്ഥാന സമിതിയംഗം ഷമീമ സക്കീർ, ജമാഅത്തെ ഇസ്‌ലാമി കേരള ശൂറാ അംഗം അബ്ദുൽ ഹക്കീം നദ്‌വി, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് സലീം മമ്പാട് എന്നിവർ സംസാരിച്ചു. നിനാൽ സാദിഖ് ഖിറാഅത്ത് നടത്തി.
വി.പി.റഷാദ്, സി.ജവാദ് എന്നിവർ പ്രമേയം അവതരിപ്പിച്ചു. എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുൽ ബാസിത്ത് എ.കെ.സ്വാഗതവും പ്രോഗ്രാം കൺവീനർ വാഹിദ് ചുള്ളിപ്പാറ നന്ദിയും പറഞ്ഞു.