അബുദാബി- യു.എ.ഇയിലുടനീളം ചാറ്റല്‍മഴ. ഫുജൈറ, അബുദാബി, ദുബായ്, ഹത്ത, ഷാര്‍ജ എന്നിവിടങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്തു. പകല്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് അല്‍ ശിവെബിലാണ്- 30.6 ഡിഗ്രി സെല്‍ഷ്യസ്. പിന്നീട് ക്ലൗഡ് സീഡിംഗിന്റെ ഫലമായി താപനില താഴ്ന്നു.
ഫുജൈറയിലെ അല്‍ ശരം, അല്‍ അക്ക എന്നിവിടങ്ങളിലെ മഴയുടേത് അടക്കമുള്ള വീഡിയോ ദൃശ്യങ്ങള്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഞായറാഴ്ച വരെ മഴയുണ്ടാകുമെന്ന് നേരത്തെ അവര്‍ പ്രവചിച്ചിരുന്നു.