Sorry, you need to enable JavaScript to visit this website.

സൗദിയിൽ കുറിപ്പടിയില്ലാത്ത ആന്റിബയോട്ടിക് വിൽക്കുന്നവർക്ക് തടവും പിഴയും

റിയാദ് - ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകൾ വിൽക്കുന്നവർക്ക് തടവും പിഴയും ലൈസൻസ് റദ്ദാക്കലും ശിക്ഷ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകൾ വിൽക്കാൻ പാടില്ല. ഇത് ലംഘിക്കുന്നവർക്ക് ആറു മാസം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ലൈസൻസ് റദ്ദാക്കലും ശിക്ഷ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമെതിരെ പൊതുസമൂഹത്തെയും ആരോഗ്യ പ്രവർത്തകരെയും ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം ബോധവൽക്കരണ കാമ്പയിനുകൾ നടത്തുന്നുണ്ട്. 

Latest News