Sorry, you need to enable JavaScript to visit this website.

തൃക്കലങ്ങോട് സ്വദേശി ജിദ്ദയില്‍ വാഹനമിടിച്ച് മരിച്ചു

ജിദ്ദ- മലപ്പുറം തൃക്കലങ്ങോട് സ്വദേശി  നാരന്‍കുണ്ട് അബൂബക്കര്‍(59) ജിദ്ദയില്‍ വാഹനമിടിച്ചു മരിച്ചു.  കിലോ ഏഴിനടുത്ത് അല്‍ റവാബിയില്‍ റോഡിലൂടെ നടന്നുപോകവേ ദിശ മാറി വന്ന കാറിടിച്ച് തല്‍ക്ഷണം മരിക്കുകയായിരുന്നു.
ഇലക്ട്രോണിക് കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. 28 വര്‍ഷമായി സൗദിയില്‍ പ്രവാസിയാണ്. പിതാവ്: അഹമ്മദ് കുട്ടി, മാതാവ്: സുലൈഖ, ഭാര്യ: ആയിഷ. രണ്ടു പെണ്‍മക്കളുണ്ട്. മഹജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കും.


 

Latest News