ദുബായ്- ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് ഉത്സവങ്ങളിലൊന്നായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഈ മാസം 26 ന് കൊടിയേറും. ഇരുപത്തിയഞ്ചാമത്തെ ഡി.എസ്.എഫ് എഡിഷനാണിത്. ഫെബ്രുവരി ഒന്നിന് മേള അവസാനിക്കും.
ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഉത്സവത്തില്‍ പങ്കെടുക്കാന്‍ വന്‍കിട കമ്പനികളും ലോക പ്രശസ്ത ബ്രാന്റുകളുമെത്തുന്നുണ്ട്. 25 വര്‍ഷമായി ഡി.എസ്.എഫുമായി സഹകരിക്കുന്ന ദുബായിലെ പ്രമുഖ റീട്ടെയിലര്‍മാര്‍, മാള്‍ ഓപറേറ്റര്‍മാര്‍ എന്നിവര്‍ ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റു (ഡി.എഫ്.ആര്‍.ഇ) മായി സഹകരിച്ചാണ് മേളയില്‍ സാന്നിധ്യമറിയിക്കുക.
ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര ആകര്‍ഷണമായി ദുബായിയെ മാറ്റുന്നതില്‍ ഡി.എസ്.എഫിന് വലിയ പങ്കുണ്ട്. ചെറിയ നിലയില്‍ ആരംഭിച്ച ഈ ഷോപ്പിംഗ് മേള, ലോക ഷോപ്പിംഗ് സംഗമമായി മാറുന്ന കാഴ്ചയാണ് സമീപ വര്‍ഷങ്ങളില്‍ കാണുന്നത്. സന്ദര്‍ശകര്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവമാണ് ഡി.എസ്.എഫ് നല്‍കുന്നത്. സ്വകാര്യ മേഖലയുടെ സഹായത്തോടെ മികച്ച സജ്ജീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലാകാര•ാര്‍ ഒരുക്കുന്ന സാംസ്‌കാരിക പരിപാടികളും കാര്‍ണിവലും മറ്റു വിനോദ പരിപാടികളും മേളയുടെ തിളക്കം വര്‍ധിപ്പിക്കും. കുട്ടികള്‍ക്കു മാത്രമായി വിവിധ പരിപാടികളും അണിനിരത്തിയിട്ടുണ്ട്. ഷോപ്പിംഗ് മാളുകളും ഗ്ലോബല്‍ വില്ലേജുമൊക്കെയാണ് എല്ലാ തവണത്തെയും പോലെ ഇത്തവണയും ഡി.എസ്.എഫിന്റെ മുഖ്യ ആകര്‍ഷണം.
ലോകത്തെ പ്രമുഖ ഷോപ്പിംഗ് വിനോദ കേന്ദ്രമായി ദുബായിയെ മാറ്റുന്നതില്‍ പ്രധാന പങ്കുവഹിക്കാനാകുന്നതില്‍ അഭിമാനിക്കുന്നുവെന്ന് നഖീല്‍ മാള്‍സ് മാനേജിംഗ് ഡയറക്ടര്‍ ഉമര്‍ ഖൂരി പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ഡി.എഫ്.ആര്‍.ഇയുമായുള്ള ബന്ധം വളര്‍ത്തിയെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഉമര്‍ പറഞ്ഞു.