ദുബായ്- യു.എ.ഇ വിമാനത്താവളത്തില്‍നിന്ന് വിമാനം കയറുമ്പോള്‍ ലഗേജില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലാത്ത സാധനങ്ങളുടെ പട്ടിക ദുബായ് പോലീസ് നല്‍കി. യു.എ.ഇയില്‍നിന്ന് പറക്കുമ്പോള്‍ 13 ഇനങ്ങളാണ് കൊണ്ടുപോകാന്‍ പാടില്ലാത്ത വസ്തുക്കളുടെ കൂട്ടത്തിലുള്ളത്. ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ച ഇനങ്ങളുടെ പട്ടികയില്‍ 22 സാധനങ്ങളുണ്ട്.
സ്മാര്‍ട്ട് ബാലന്‍സ് വീലുകള്‍ അഥവാ ഹോവര്‍ബോര്‍ഡുകള്‍, രാസവസ്തുക്കള്‍, വലിയ ലോഹ ഇനങ്ങള്‍, കംപ്രസ്സഡ് ഗ്യാസ് സിലിണ്ടറുകള്‍, കാര്‍ സ്‌പെയര്‍ പാര്‍ട്‌സ്, ബാറ്ററികള്‍, തീപിടിക്കുന്ന ദ്രാവകങ്ങള്‍, പവര്‍ ബാങ്കുകള്‍, ലിഥിയം ബാറ്ററികള്‍, ടോര്‍ച്ച്, വലിയ അളവില്‍ ദ്രാവകങ്ങള്‍, ഇ-സിഗരറ്റ്, വലിയ അളവില്‍ സ്വര്‍ണം, വിലയേറിയ വസ്തുക്കള്‍, പണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.