റിയാദ് - ട്രൊണോക്‌സ് (മുന്‍ ക്രിസ്റ്റല്‍) കമ്പനി ഫാക്ടറിയില്‍ വാതക ചോര്‍ച്ച. ചൊവ്വാഴ്ച ഉച്ചക്ക് 11.35 ന് ആരംഭിച്ച ക്ലോറിന്‍ ചോര്‍ച്ച 12.39 വരെ തുടര്‍ന്നു. ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നതിലുണ്ടായ സാങ്കേതിക പ്രശ്‌നമാണ് ഗ്യാസ് ചോര്‍ച്ചക്ക് ഇടയാക്കികയത്. ചോര്‍ച്ചയുണ്ടായ ഉടന്‍ ഫാക്ടറിയില്‍നിന്ന് മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിക്കുകയും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
സമീപത്തെ മറ്റു കമ്പനികളുമായി ആശയ വിനിമയം നടത്തി ജാഗ്രത പാലിക്കുന്നതിന് ഉണര്‍ത്തുകയും ചെയ്തു. വൈകാതെ ഗ്യാസ് ചോര്‍ച്ച കമ്പനി നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സ്ഥിതിഗതികള്‍ സാധാരണ നിലയിലായതായും ട്രൊണോക്‌സ് കമ്പനി അറിയിച്ചു.