Sorry, you need to enable JavaScript to visit this website.

ലിവിങ് ടുഗദെറിൽ കൂടെയുള്ള ആൾ വഞ്ചിച്ചു, പൊട്ടിക്കരഞ്ഞ് നടി അഞ്ജലി അമീർ 

കോഴിക്കോട്- ലിവിങ് ടുഗദെറിൽ കൂടെയുണ്ടായിരുന്ന ആൾ ഭീഷണിപ്പെടുത്തുന്നുവെന്നും ഒരുമിച്ച് ജീവിച്ചില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും നടിയും ട്രാൻസ്‌ജെൻഡറുമായ അഞ്ജലി അമീർ. മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ഫെയ്‌സ്ബുക്ക് ലൈവിലൂടെ അഞ്ജലി അമീർ വ്യക്തമാക്കി. 
മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എനിക്ക് ഒരു തരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയുമായി പല സഹചര്യങ്ങളാൽ ലിവിങ് ടു ഗെദറിൽ കഴിയേണ്ടി വന്നു. ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്നത് അയാളെയാണ്. പോലീസിൽ അയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. മാനസികമായി അടുപ്പമില്ലെങ്കിൽ പോലും അയാളോടൊപ്പമാണ് താമസിച്ചിരുന്നു. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യമാണ് അയാൾക്ക്. കൊടുള്ളി കിഴക്കോത്ത് സ്വദേശിയായ അനസാണ് തന്നെ പീഡിപ്പിക്കുന്നതെന്നും പോലീസിൽ പരാതി നൽകിയെന്നും അഞ്ജലി അമീർ പറഞ്ഞു. 
അതിനിടെ, തനിക്ക് കോഴിക്കോട് ഒരു വാടക വീട് വേണമെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ജലി ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു. 
ഇപ്പോഴുള്ള പ്രശ്‌നങ്ങൾ കൊണ്ട് ഞാനും അവനും മ്യൂച്ചലായി താമസിച്ചിരുന്ന വീട്ടിൽ നിന്നും 10 ദിവസമായി ഞാനിറങ്ങിയിട്ട് ഇപ്പോ കോഴിക്കോട് ഒരു ഹോട്ടലിലാണ് താമസം എന്റെ കൂട്ടുകാരോട് ഒരു സഹായമഭ്യർത്ഥിച്ചു കൊണ്ടുള്ള പോസ്റ്റാണ് ഇത് കോഴിക്കോട് വാടകക്ക് എനിക്ക് ഒരു ഫ്‌ലാറ്റ്/വീടോ വേണം' കോഴിക്കോട്ടുകാർ അടിയന്തിരമായി എന്നെ ഒന്നു സഹായിക്കണമെന്നും അഞ്ജലി അഭ്യർത്ഥിച്ചു.
 

Latest News