കൊല്ലം- പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. വടക്കന്‍ മൈനാഗപ്പള്ളി സോമവിലാസം ചന്തയ്ക്ക് സമീപം ചക്കാല പടിഞ്ഞാറ്റതില്‍ പരേതനായ പരമേശ്വരന്‍ കുട്ടിയുടെയും മണിയമ്മയുടെയും മകന്‍ ഹരിലാല്‍ (42) ആണ് മരിച്ചത്.
വീട്ടില്‍ വെച്ച് പൊറോട്ട കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങിയത്. പ്രഭാത ഭക്ഷണത്തിനായി കടയില്‍ നിന്നാണ് പൊറോട്ട വാങ്ങിയത്. സംഭവ സമയത്ത് അമ്മയും മകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ശ്വാസനാളത്തില്‍ പൊറോട്ട കുടുങ്ങി അവശനായ യുവാവിനെ അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അവിവാഹിതനാണ്. സഹോദരങ്ങള്‍: ശ്രീലാല്‍, ഗീത, ശ്രീജ.