കൊച്ചി- ക്രിസ്മസ് ആഘോഷവേളയെ വരവേല്‍ക്കാന്‍ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ഒരുക്കിയ ജിഞ്ചര്‍ ബ്രെഡ് കേക്ക് കൊണ്ടുള്ള ട്രെയിന്‍ നടന്‍ ദിലീപ് അനാഛാദനം ചെയ്തു. ക്രിസ്മസിനെ വരവേല്‍ക്കുന്നതിന് രാജ്യത്തെ തന്നെ ഏറ്റവും വലിയ ജിഞ്ചര്‍ബ്രെഡ് ട്രെയിനാണ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ സജ്ജമാക്കിയത്. ഹോട്ടല്‍ ലോബിയില്‍ സ്ഥാപിച്ചിരിക്കുന്ന ജിഞ്ചര്‍ ബ്രെഡ് ട്രെയിനിന് 9.69 മീറ്റര്‍ നീളവും 1.93 മീറ്റര്‍ ഉയരവുമുണ്ട്. ജിഞ്ചര്‍ ബ്രെഡ് ട്രെയിന്‍ പൂര്‍ണമായും ഭക്ഷ്യയോഗ്യമാണ്. ചെറുതും വലുതുമായ 3000 ജിഞ്ചര്‍ ബ്രെഡ് പാനലുകള്‍ ട്രെയിനിന്റെ രൂപകല്‍പനക്ക് വേണ്ടിവന്നു. 50 കിലോഗ്രാം ഐസിംഗ് ഷുഗര്‍, ഏഴ് കിലോ ഇഞ്ചിപ്പൊടി, 15 ലിറ്റര്‍ തേന്‍, മൂന്നു ലിറ്റര്‍ കാരാമല്‍, 250 കിലോ മാവ് തുടങ്ങിയവയാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. മാരിയറ്റിലെ ഒമ്പതംഗ പാചകവിദഗ്ധരുടെ ടീം 15 ദിവസം പരിശ്രമിച്ചാണ് ജിഞ്ചര്‍ ബ്രെഡ് ട്രെയിന്‍ സാക്ഷാത്കരിച്ചത്. എക്‌സിക്യൂട്ടീവ് ഷെഫ് രവീന്ദര്‍ സിംഗ് പന്‍വാര്‍, ബേക്കറി ടീമിലെ ഷെഫ് രാഹുല്‍ എന്നിവരാണ് ഈ വര്‍ഷത്തെ വിപുലമായ ജിഞ്ചര്‍ബ്രെഡ് ടവര്‍ നിര്‍മ്മിച്ച ടീമിന് നേതൃത്വം നല്‍കിയത്.