Sorry, you need to enable JavaScript to visit this website.

ദുബായില്‍ 25 ലക്ഷം ദിര്‍ഹത്തിന്റെ വ്യാജ ഉല്‍പന്നങ്ങള്‍ പിടികൂടി

അബുദാബി- യു.എ.ഇയില്‍ വ്യാജ ഉല്‍പന്ന വേട്ട. 25 ലക്ഷം ദിര്‍ഹം വിലവരുന്ന 25,5600 വ്യാജ അഗ്‌നി പ്രതിരോധ ഉല്‍പ്പന്നങ്ങളാണ് ദുബായ് പോലീസ് കണ്ടുകെട്ടിയത്.
ദുബായ് പോലീസിലെ ക്രിമിനല്‍ അന്വേഷണ വകുപ്പ് ടെക്‌നോളജി സെക്യൂരിറ്റി കമ്പനിയായ ടെന്‍ ഇന്റലിജന്‍സിന്റെ സഹകരണത്തോടെയാണ് റെയ്ഡ് നടത്തിയത്.
രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ദുബായിലെ റാസ് അല്‍ ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ രണ്ട് സ്റ്റോറുകള്‍ റെയ്ഡ് ചെയ്തതായും അഗ്‌നി പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതായും ജനറല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സേലം അല്‍ ജല്ലഫ് പറഞ്ഞു. നിരവധി ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
വ്യാജ ഉല്‍പ്പന്നങ്ങള്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അപകടകരമാണ്. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്കും ഒറിജിനല്‍ ഉല്‍പന്നങ്ങള്‍ക്കും ഹാനികരമാണ്.

 

Latest News