അബുദാബി- സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശന വേളയില്‍, തിരക്കുമൂലം ഹസ്തദാനം നല്‍കാന്‍ കഴിയാതിരുന്ന പെണ്‍കുട്ടിയെ ദേശീയ ദിനത്തില്‍ വീട്ടിലെത്തി സന്ദര്‍ശിച്ച് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. വീട്ടിലെത്തിയ വിശിഷ്ടാതിഥിയെ കണ്ട് ആയിശ മുഹമ്മദ് മുശൈത്ത് അല്‍ മസ്‌റൂഈ അത്ഭുതം കൂറി. ആയിശയേയും കുടുംബത്തേയും സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ അതീവ ആഹ്ലാദമുണ്ടെന്ന് ശൈഖ് മുഹമ്മദ് പിന്നീട് ട്വീറ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോകളും അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു.
സൗദി കിരീടാവകാശിക്ക് നല്‍കിയ ഔദ്യോഗിക സ്വീകരണത്തിനിടെ, ശൈഖ് മുഹമ്മദിന് ഹസ്തദാനം ചെയ്യാനായി ആയിശ കൈനീട്ടിയെങ്കിലും അത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടില്ല. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ശൈഖ് മുഹമ്മദ് ആയിശയുടെ വീട്ടിലെത്തിയത്.