20 ദശലക്ഷം ദിര്‍ഹം സമ്മാനത്തുകയുമായി ബിഗ് ടിക്കറ്റ്

അബുദാബി- നവവര്‍ഷത്തെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി യു.എ.ഇയിലെ ഏറ്റവും ജനപ്രിയ റാഫിള്‍ നറുക്കെടുപ്പുകളിലൊന്നായ ബിഗ് ടിക്കറ്റ് 2019 ഡിസംബറില്‍ എക്കാലത്തെയും വലിയ നറുക്കെടുപ്പ് പ്രഖ്യാപിച്ചു.

ബിഗ് ടിക്കറ്റ് അബുദാബി 'ദി മൈറ്റി 20 മില്യണ്‍ സീരീസ് 211' നറുക്കെടുപ്പാണ് പ്രഖ്യാപിച്ചത്. 2019 ഡിസംബര്‍ 1 മുതല്‍ 31 വരെയാണ് കാലാവധി.  

ആഡംബര കാറുകള്‍ക്കും വന്‍തുകയുള്ള സമ്മാന നറുക്കെടുപ്പിനും പേരുകേട്ടതാണ് ബിഗ് ടിക്കറ്റ്.  15 ദശലക്ഷം ദിര്‍ഹം, 12 ദശലക്ഷം ദിര്‍ഹം, 10 ദശലക്ഷം ദിര്‍ഹം തുടങ്ങിയവയായിരുന്നു ഇതുവരെ സമ്മാന തുക.
എന്നാല്‍, ഇത്തവണ ബിഗ് ടിക്കറ്റ് അവരുടെ ഏറ്റവും വലിയ തുകക്കുള്ള നറുക്കെടുപ്പാണ് നടത്തുന്നത്. 20 ദശലക്ഷം ദിര്‍ഹം.

 

Latest News