Sorry, you need to enable JavaScript to visit this website.

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ മിശ്രിതം; കരിപ്പൂരില്‍ പിടിച്ചത് ഒരു കോടിയുടെ സ്വര്‍ണം

കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍നിന്ന് ഒരു കോടിയുടെ രണ്ടര കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഇവരില്‍ രണ്ടുപേര്‍ മസ്‌കത്തില്‍നിന്നും ഒരാള്‍ റിയാദില്‍നിന്ന് മസ്‌കത്ത് വഴിയുമാണ് കരിപ്പൂരിലെത്തിയത്. സ്വര്‍ണ മിശ്രിതം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനാണ് മൂവരും ശ്രമിച്ചത്.
 കോഴിക്കോട് ഓമശ്ശേരി സ്വദേശി പി.ശിഹാബുദ്ധീനില്‍നിന്ന് 890 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്.റിയാദില്‍ നിന്ന് മസ്‌കത്ത് വഴി വന്ന വയനാട് മേപ്പാടി സ്വദേശി ഇല്യാസില്‍നിന്ന് 600 ഗ്രാം സ്വര്‍ണവും മലപ്പുറം പെരിന്തല്‍മണ്ണ ശ്രീജേഷ് എന്ന യാത്രക്കാരനില്‍നിന്ന് 570 ഗ്രാം സ്വര്‍ണവും കണ്ടെത്തി. സ്വര്‍ണ മിശ്രിതത്തില്‍ നിന്ന് ഒരു കോടിയുടെ സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്. കരിപ്പൂരില്‍ ശനിയാഴ്ച കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രൊവിന്റീവ് വിഭാഗം 62 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു.
 കസ്റ്റംസ് അസി. കമീഷണര്‍ സുരേന്ദ്രനാഥന്‍, സൂപ്രണ്ടുമാരായ ഗോകുല്‍ദാസ്, ബിമല്‍ദാസ്, ഐസക് വര്‍ഗീസ്, ഇന്‍സ്‌പെക്ടര്‍മാരായ വിജില്‍, അഭിനവ്, റഹീസ്,സൗരഭ്, ശില്‍പ്പ, രാമേന്ദര്‍, ഹവില്‍ദാര്‍ പി.എം. ഫ്രാന്‍സിസ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.

 

 

Latest News