ദുബായ്- ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചത് ദുബായില്‍ ഗതാഗത തടസ്സത്തിന് കാരണമായി.
ശൈഖ ലത്തീഫ ബിന്‍ത് ഹംദാന്‍ ബ്രിഡ്ജിന് നേരെ ഉമ്മുസുകീം പാലത്തിന്റെ ദിശയിലുള്ള അല്‍ ഖൈല്‍ റോഡിലാണ് ഒരു വാഹനത്തിന് തീപിടിച്ചതെന്ന് ദുബായ് പോലീസ് ട്വീറ്റില്‍ പറഞ്ഞു. അപകടം വന്‍തോതില്‍ ഗതാഗതക്കുരുക്കിന് കാരണമായി. സുഗമയാത്രക്ക് ഇതര റൂട്ടുകള്‍ ഉപയോഗിക്കണമെന്ന് ദുബായ് പോലീസ് ആവശ്യപ്പെട്ടു.