അബുദാബി- റാസല്‍ ഖൈമ രാജകുടുംബത്തിലെ അംഗമായ ശൈഖ് സഖര്‍ ബിന്‍ താരിഖ് ബിന്‍ കായിദ് അല്‍ ഖാസിമി മോട്ടോര്‍ ബൈക്ക് അപകടത്തില്‍ മരിച്ചതായി റാസല്‍ ഖൈമ പോലീസ് അറിയിച്ചു.
റാസല്‍ ഖൈമയിലെ അല്‍ ഖവാസിം ഖബര്‍സ്ഥാനില്‍ ഖബറടക്കി. ശൈഖ് സായിദ് പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചു. ഫസ്റ്റ് ലഫ്റ്റനന്റ് ആയിരുന്ന ശൈഖ് സഖര്‍ മൂന്ന് വര്‍ഷം മുമ്പ് റാക് പോലീസിന്റെ സ്‌പെഷ്യല്‍ ഫോഴ്‌സ് സ്‌ക്വാഡില്‍ ചേര്‍ന്നു.
മികച്ച ബൈക്ക് റൈഡറായിരുന്നു.
തന്റെ സഹപ്രവര്‍ത്തകരുമായി ഇടപഴകാനും അച്ചടക്കം, ഊര്‍ജസ്വലത, അര്‍പ്പണബോധം എന്നിവയിലൂടെ എല്ലാവര്‍ക്കും മാതൃകയാകാനും അദ്ദേഹത്തിന് കഴിഞ്ഞതായി കേണല്‍ അല്‍ സാബി പറഞ്ഞു.
ഒരു പരിശീലനമോ മത്സരമോ ടൂര്‍ണമെന്റോ ചാമ്പ്യന്‍ഷിപ്പോ അദ്ദേഹം ഒരിക്കലും നഷ്ടപ്പെടുത്തിയിട്ടില്ല. ദുരന്തത്തിന് 48 മണിക്കൂര്‍ മുമ്പ് അദ്ദേഹത്തെ കണ്ടിരുന്നു. ദുബായില്‍ നടക്കുന്ന കായിക മത്സരത്തില്‍ പങ്കെടുത്തതിനെക്കുറിച്ചാണ് സംസാരിച്ചത്.