ബീശ - ബൽഖറനിലെ അബൂമൂസ അൽഅശ്അരി സ്‌കൂളിൽ ഗോൾ പോസ്റ്റ് നിലംപതിച്ച് വിദ്യാർഥി മരിച്ചു. ഗോൾ പോസ്റ്റിൽ പിടിച്ചുതൂങ്ങി വിദ്യാർഥി കളിക്കുന്നതിനിടെ പോസ്റ്റ് നിലംപതിക്കുകയായിരുന്നുവെന്ന് ബീശ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പോസ്റ്റിനടിയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണം. സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നതിന് ബീശ വിദ്യാഭ്യാസ വകുപ്പ് മേധാവി നിർദേശിച്ചിട്ടുണ്ട്.