Sorry, you need to enable JavaScript to visit this website.

തടവുകാർക്ക് വീഡിയോ കോൺഫറൻസ് വിചാരണ

ജിദ്ദ - സുരക്ഷാ വകുപ്പുകളുടെ പിടിയിലാകുന്ന ഇഖാമ, തൊഴിൽ നിയമ ലംഘകരെ പാർപ്പിക്കുന്ന ശുമൈസി ഡീപോർട്ടേഷൻ സെന്ററിൽ കഴിയുന്ന തടവുകാരുടെ കേസുകൾ വീഡിയോ കോൺഫറൻസ് സംവിധാനത്തിൽ വിചാരണ ചെയ്യുന്നു. ഇതിനു വേണ്ട നടപടി സ്വീകരിക്കാൻ ജിദ്ദ ക്രിമിനൽ കോടതി അസിസ്റ്റന്റ് ചീഫ് ജസ്റ്റിസ് അബ്ദുൽ മലിക് അൽസനാൻ ജഡ്ജിമാർക്ക് നിർദേശം നൽകി. വീഡിയോ കോൺഫറൻസ് വിചാരണക്കു വേണ്ട പശ്ചാത്തല സൗകര്യങ്ങളെല്ലാം ഇതിനകം ഏർപ്പെടുത്തിയിട്ടുണ്ട്. 


ജയിൽ വകുപ്പുമായി സഹകരിച്ചാണ് വീഡിയോ കോൺഫറൻസ് വിചാരണ നീതിന്യായ മന്ത്രാലയം നടപ്പാക്കുന്നത്. വനിതാ തടവുകാരെയും ഇതേ രീതിയിൽ വിചാരണ നടത്താൻ നീക്കമുണ്ട്. തടവുകാരെ ജയിലുകളിൽ നിന്ന് കോടതികളിലും തിരിച്ചും സുരക്ഷിതമായി എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിന് വീഡിയോ കോൺഫറൻസ് വിചാരണ സഹായകമാകും. 

Latest News