കാലില്‍ ചുംബിക്കാന്‍ ആവശ്യപ്പെട്ട് മൂന്ന് വയസ്സുകാരന് ക്രൂര മര്‍ദനം

റിയാദ് - പിഞ്ചു ബാലനെ അപമാനിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത സൗദി പൗരനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന്‍ പ്രത്യേക കോടതിക്ക് കൈമാറി.

മൂന്നു വയസ്സുകാരനെ പ്രതി മര്‍ദിക്കുകയും തന്റെ കാല്‍ ചുംബിക്കുന്നതിന് നിര്‍ബന്ധിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പ്രതി ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

ഇതേക്കുറിച്ച് ബാലന്റെ പിതാവാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതി നല്‍കിയത്. പ്രതിയെ ചോദ്യം ചെയ്ത പബ്ലിക് പ്രോസിക്യൂഷന്‍ ബാലനോട് മോശമായി പെരുമാറിയെന്ന ആരോപണമാണ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ പ്രതിക്ക് വിധിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.

 

Latest News