തിരുവനന്തപുരം- സംസ്ഥാന പോലീസിൽ വൻ അഴിച്ചുപണി. പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ് എ.ഡി.ജി.പിയായിരുന്ന ടോമിൻ തച്ചങ്കരിയെ ഫയർഫോഴ്‌സ് ഡയറക്ടർ ജനറൽ സ്ഥാനത്തേക്ക് മാറ്റി. ആനന്ദകൃഷ്ണൻ ഹെഡ് ക്വാർട്ടേഴ്‌സ് എഡിജിപിയാവും. എ ഹേമചന്ദ്രനാണ് പുതിയ െ്രെകം ബ്രാഞ്ച് മേധാവി. ആലപ്പുഴ എസ്.പിയായി സുരേന്ദ്രനെ നിശ്ചയിച്ചു. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വെഷണ ചുമതലുള്ള െ്രെകംബ്രാഞ്ച് എസ്.പിയായ ദിനേന്ദ്രകശ്യപിനെ പോലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. വിനോദ് കുമാറിന് അഭ്യന്തരസുരക്ഷയുടെ ചുമതല. ബി.അശോക് കൊല്ലം റൂറൽ എസ്.പിയാവും. രാഹുൽ ആർ നായരെ തൃശ്ശൂർ കമ്മീഷണറായും വയനാട് എസ്.പിയായി അരുൾ ബി കൃഷണയേയും നിയമിച്ചു. യതീഷ് ചന്ദ്ര തൃശ്ശൂർ റൂറൽ എസ്.പിയാവും.