മക്ക - അൽസാഹിർ ഡിസ്ട്രിക്ടിൽ ഗവൺമെന്റ് സ്‌കൂളിനു സമീപം നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മാലിന്യങ്ങൾ ഉപേക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന കറുത്ത പ്ലാസ്റ്റിക് ബാഗിനകത്ത് ആൺകുഞ്ഞിനെ കണ്ടെത്തിയ സൗദി പൗരനാണ് കൺട്രോൾ റൂമിൽ വിവരമറിയിച്ചത്.
സുരക്ഷാ വകുപ്പുകളും റെഡ് ക്രസന്റ് പ്രവർത്തകരും നടത്തിയ പരിശോധനയിൽ കുഞ്ഞിന് ജീവനുള്ളതായി വ്യക്തമായി. പരിശോധനക്കും തുടർ പരിചരണങ്ങൾക്കും കുഞ്ഞിനെ പിന്നീട് മെറ്റേണിറ്റി ആന്റ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് നീക്കി.
സർക്കാർ സ്‌കൂളിനു സമീപം കണ്ടെത്തിയ നവജാത ശിശുവിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.