Sorry, you need to enable JavaScript to visit this website.

സെന്‍കുമാറിന് അസുഖം; കോണ്ടം എണ്ണുമെന്നും മുഹ്‌സിന്‍ എം.എല്‍.എയുടെ മറുപടി

കാസര്‍കോട്- ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലക്കെതിരെ മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ. മധ്യവയസ് കഴിയുമ്പോള്‍ ചില വ്യക്തികളില്‍ കണ്ടുവരുന്ന അസുഖമാണ് സെന്‍ കുമാറിനുമെന്ന് പറഞ്ഞു കൊണ്ടാണ് എം.എല്‍.എയുടെ മറുപടി പോസ്റ്റ്.
ജെന്‍എന്‍യു ക്യാമ്പസ് ഗര്‍ഭനിരോധന ഉറകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് ഉറങ്ങുന്നതെന്നും സെന്‍കുമാര്‍ ആരോപിചച്ചിരുന്നു. കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ വെച്ചാണ് സെന്‍കുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്.
സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ശുചിമുറിയില്‍ നിന്നും പെണ്‍കുട്ടികള്‍ ഇറങ്ങിവരുന്നത് താന്‍ കണ്ടിട്ടുണ്ട്. 40 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അത്. ഇപ്പോള്‍ സര്‍വ്വകലാശാലയിലെ പെണ്‍കുട്ടികള്‍ കോണ്ടം ഉപയോഗിച്ചാണ് മുടി കെട്ടിവെക്കുന്നത്. അത്തരം സര്‍വ്വകലാശാലകള്‍ നമുക്ക് ആവശ്യമില്ലെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

എം.എല്‍.എയുടെ പോസ്റ്റ് വായിക്കാം

മധ്യവയസ്സ് കഴിയുമ്പോള്‍ ചില വ്യക്തികളില്‍ കണ്ടുവരുന്ന അസുഖമാണ് സെന്‍ കുമാറിനും. ഈ അസുഖത്തിന്റെ ഭാഗമായി ഐപിഎസുകാരന്‍ ചിലപ്പോള്‍ കോണ്ടം എണ്ണി എന്ന് വരും; ചിലപ്പോള്‍ പണ്ടു നടക്കാതെപോയ ആഗ്രഹങ്ങള്‍ പലരൂപത്തിലും വിളിച്ചു പറഞ്ഞെന്നിരിക്കും. എന്തായാലും ഇവനെയൊക്കെ ഏറ്റി നടന്നവറ് തലയില്‍ ചാണകമാണല്ലോ കൊണ്ടുനടന്നത്..

(ഇയാള്‍ കോണ്ടം എണ്ണി നടക്കുന്ന സമയത്ത് ജെഎന്‍യുവില്‍ പഠിച്ചിരുന്നത് നോബല്‍ സമ്മാനം നേടിയ അഭിജിത്ത് ബാനര്‍ജി അടക്കമുള്ളവരാണ് എന്നതാണ് സത്യം!)

 

 

 

Latest News