കൊച്ചി- കല്ലട ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് പിടികൂടി. കാസർകോട് കുടലു സ്വദേശി മുനവറിനെയാണ് പോലീസ് പിടികൂടി. ഇന്നലെ പുലർച്ചെ മൂന്ന് മണിക്ക് ബസ് മലപ്പുറം കോട്ടക്കലിൽ എത്തിയപ്പോഴാണ് സംഭവം്. കാസർകോട് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിനകലോത്സവത്തിന് പോയ ദിയ സനക്ക് നേരെയാണ് അതിക്രമമുണ്ടായത്. ബസിന്റെ താഴത്തെ ബർത്തിലായിരുന്നു ദിയ സന കിടന്നിരുന്നത്. എതിർവശത്തുള്ള ബർത്തിൽ കിടന്നിരുന്ന മുനവർ കൈനീട്ടി യുവതിയുടെ ശരീരത്തിൽ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതിനെ തുടർന്ന് സഹയാത്രകർ ഇടപെട്ട് ഇയാളെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിച്ചെങ്കിലും ബസ് കോട്ടക്കൽ പോലീസ് സ്‌റ്റേഷനിലേക്ക് വിടുകയായിരുന്നു. കുടലു സ്വദേശി മുനവറിനെയാണ് പോലീസ് പിടികൂടിയത്.