Sorry, you need to enable JavaScript to visit this website.

ലാത്തിയെറിഞ്ഞ് വീഴ്ത്തി പോലീസിന്റെ ഹെൽമറ്റ് വേട്ട

കൊല്ലം- കടയ്ക്കലിൽ വാഹനപരിശോധനക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തി. നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനത്തിലിടിച്ച് അപകടമുണ്ടായി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ പാരിപ്പള്ളി-മാടത്തറ  റോഡ് ഉപരോധിച്ചു. കാഞ്ഞിരത്തുംമൂട് ഭാഗത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ലാത്തിയെറിഞ്ഞ സിവിൽ പോലീസ് ഓഫീസർ ചന്ദ്രമോഹനെ സസ്‌പെന്റ് ചെയ്തു. ഹെൽമറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ട് പിടികൂടരുതെന്ന ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് സംഭവം. 

 

Latest News