അബുദാബി- യു.എ.ഇയുടെ 48ാ മത് ദേശീയ ദിനത്തിന് മുന്നോടിയായി തടവുകാരെ മോചിപ്പിക്കാന്‍ 674 യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടതായി ദുബായ് മീഡിയ ഓഫീസ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇസ്ലാമിക, ദേശീയ ആഘോഷ വേളകളില്‍ തടവുകാര്‍ക്ക് മാപ്പ് നല്‍കാനുള്ള ശൈഖ് മുഹമ്മദിന്റെ തീരുമാനം, ഇളവു ലഭിച്ച തടവുകാര്‍ക്ക് സമൂഹത്തോടൊപ്പം വീണ്ടും ഒത്തുചേരാനുള്ള അവസരം നല്‍കാനുള്ള അദ്ദേഹത്തിന്റെ താല്‍പര്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ദുബായ് അറ്റോര്‍ണി ജനറല്‍ ഇസം അല്‍ ഹുമൈദാന്‍ പറഞ്ഞു.
ഉത്തരവ് നടപ്പാക്കാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ദുബായ് പോലീസുമായി ഏകോപനം നടത്തും.