ദുബായ്- ലോകമെമ്പാടുമുള്ള പാകിസ്ഥാന്‍ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. രണ്ട് വര്‍ഷത്തിനിടെ നിയമപരമായ ബാങ്കിംഗ് ചാനലുകള്‍ വഴി ഒരു ലക്ഷം ഡോളര്‍ അയച്ചതിന്റെ തെളിവ് ഹാജരാക്കിയാല്‍, നികുതിയേതരമായി രാജ്യത്തേക്ക് ഒരു ഹൈബ്രിഡ് കാര്‍ ഇറക്കുമതി ചെയ്യാനുള്ള നിര്‍ദേശം പാക് സര്‍ക്കാര്‍ ആലോചിക്കുന്നു.
പ്രവാസി പാകിസ്ഥാനികള്‍ക്ക് ഗുണം ചെയ്യുക മാത്രമല്ല, നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷ. മാനവ വിഭവശേഷി വികസന മന്ത്രാലയവും പ്രവാസി വകുപ്പും ചേര്‍ന്ന് തയാറാക്കിയ നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണ്.