Sorry, you need to enable JavaScript to visit this website.

പെരുമ്പാവൂരില്‍ അസം സ്വദേശി യുവതിയെ അടിച്ചുകൊന്നു

കൊച്ചി- സംസ്ഥാനത്തിന് വീണ്ടും അന്യസംസ്ഥാന തൊഴിലാളിയുടെ ക്രൂരത. പെരുമ്പാവൂരില്‍ യുവതിയെ മണ്‍വെട്ടിയ്ക്കു അടിച്ചുകൊന്ന കേസില്‍ അസം സ്വദേശി അറസ്റ്റിലായി. ഉമര്‍അലി എന്നയാളാണ് പിടിയിലായത്. പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശിനി ദീപ(38)യാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപത്താണ് സംഭവം. റോഡിനോട് ചേര്‍ന്ന് 20 മീറ്റര്‍ അകലെ ഉള്ളിലേക്കു മാറിയുള്ള കടമുറിക്ക് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. പൂര്‍ണ്ണ നഗ്‌നയായാണ് മൃതദേഹം കിടന്നിരുന്നത്. രാത്രി ഒരു മണിയോടെ രണ്ട് പേര്‍ ഇവിടേയ്ക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. തൂമ്പ എടുത്ത് യുവതിയുടെ തലയ്ക്കും മുഖത്തും അടിക്കുകയായിരുന്നു. ഇതിന് ശേഷം പുറത്തുവരുമ്പോഴാണ് സിസിടിവി ക്യാമറ അക്രമി ശ്രദ്ധിച്ചത്. ഇതോടെ ക്യാമറയും അക്രമികള്‍ അടിച്ചുതകര്‍ത്തത്. എന്നാല്‍ ദൃശ്യങ്ങള്‍ സുരക്ഷിതമായിരുന്നു. സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. ശാരീരിക ബന്ധത്തിനിടെയുണ്ടായ തര്‍ക്കമാവാം കൊലയില്‍ കലാശിച്ചതെന്നാണ് അനുമാനം. 

Latest News