അബുദാബി- ദുബായില്‍ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന െ്രെഡവറില്ലാ വാഹനം യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുന്നു. 2021 ആകുമ്പോഴേക്കും അബുദാബി ഉള്‍പ്പെടെ വിവിധ എമിറേറ്റുകളില്‍ െ്രെഡവറില്ലാ വാഹനങ്ങള്‍ എത്തും. ഇതുസംബന്ധിച്ച മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും അബുദാബിയില്‍ എമിറ്റേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി വാര്‍ഷിക സമ്മേളനത്തില്‍ പുറത്തിറക്കി.
െ്രെഡവറില്ലാ വാഹനവുമായി ബന്ധപ്പെട്ട സാമ്പത്തികം, നിയന്ത്രണം, ഇന്‍ഷൂറന്‍സ് തുടങ്ങിയവ ഉള്‍പ്പെടുന്ന അന്തിമ നിയമം 2020ല്‍ പുറത്തിറക്കും. ഏറ്റവും കൂടുതല്‍ സ്വയം നിയന്ത്രണ വാഹനങ്ങള്‍ ഓടുന്ന ലോകത്തെ ആദ്യ രാജ്യമാകാനുള്ള ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് യു.എ.ഇ.
കുവൈത്തിലും ഇലക്ട്രിക് കാറുകള്‍
കുവൈത്തിലെ റോഡുകളിലും ഇലക്ട്രിക് കാറുകള്‍ സാന്നിധ്യമറിയിച്ചു തുടങ്ങി. ഷെവര്‍ലെ നിര്‍മിക്കുന്ന ഇലക്ട്രിക് കാറുകള്‍ അല്‍ ഗാനിം കമ്പനിയാണ് കുവൈത്തില്‍ എത്തിക്കുന്നത്. ജനുവരിയോടെ കുവൈത്ത് മാര്‍ക്കറ്റില്‍ കാറുകള്‍ ലഭ്യമാക്കാനാണ് ഡീലര്‍മാരുടെ തീരുമാനം. ഇലക്ട്രിക് കാര്‍ വ്യാപകമാകുന്നതോടെ പെട്രോള്‍ പമ്പുകള്‍ പോലെ വൈദ്യുതി ചാര്‍ജിംഗ് കേന്ദ്രങ്ങളും സ്ഥാപിക്കേണ്ടി വരും. വൈദ്യുതി ഫുള്‍ ചാര്‍ജിന് 2 ദിനാറാണ് ചെലവ്. പെട്രോളിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുമെന്നതാണ് സൗകര്യം.