ജിദ്ദ- പ്രവാസി കുടുംബിനി ഉറക്കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദിന്റെ ഭാര്യ നൗറിന്‍ (30) ആണ് മരിച്ചത്. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ റേഡിയോ തെറാപിസ്റ്റ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന അബ്ദുല്‍ ഹമീദ് രാവിലെ ജോലിക്കു പോകുമ്പോള്‍ ഭാര്യ ഉറക്കത്തിലായിരുന്നു.
അഞ്ച് വയസ്സായ മകള്‍ മെഹ്‌റിന്‍ അല്‍ വുറൂദ് സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന സന്ദേശം സ്‌കൂളില്‍നിന്ന് ലഭിച്ചതിനെത്തുടര്‍ന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നൗറിന്‍ പ്രമേഹത്തിന് ചികിത്സയിലായിരുന്നു.