കുവൈത്ത് സിറ്റി- സ്വകാര്യ വിദ്യാലയങ്ങളില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. അനുമതിയില്ലാതെ ഫീസ് വര്‍ധിപ്പിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. നിലവിലുള്ള ഫീസ് ഘടന 2019-2020 അധ്യയന വര്‍ഷത്തേക്കും ബാധകമാണ്.
നിര്‍ണയിക്കപ്പെട്ടതിന് പുറമേ ഏതെങ്കിലും തരത്തിലുള്ള ഫീസ് സ്‌കൂള്‍ ഏര്‍പ്പെടുത്തുന്നുണ്ടോയെന്ന കാര്യം ധനകാര്യ വകുപ്പ് പരിശോധിക്കും. അത്തരം വിദ്യാലയങ്ങള്‍ക്കെതിരെ നടപടി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.