കുവൈത്ത് സിറ്റി- ഇന്ത്യന്‍ എംബസിയുടെ പേരില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്തുകൊടുത്തിരുന്ന ആന്ധ്രാപ്രദേശുകാരായ സംഘത്തിലെ ഏഴു പേര്‍ പിടിയില്‍.
എംബസി പരിസരം കേന്ദ്രീകരിച്ച് വ്യാജമായ രീതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്‌റ്റേഷന്‍ നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കുവൈത്ത് കുറ്റാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ് പിടിയിലായത്. ഒരാള്‍ പിടിയിലായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മറ്റുള്ളവരെയും പിടികൂടാനായത്. എംബസിയുടെ വ്യാജ സീലും മറ്റും ഇവരില്‍നിന്ന് കണ്ടെടുത്തു.