ബ്രിസ്‌ബെയ്ന്‍- ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് സൗജന്യ യാത്ര നല്‍കിയ ഇന്ത്യന്‍ ഡ്രൈവര്‍ക്ക് താരങ്ങളുടെ വക അപ്രതീക്ഷിത സമ്മാനം. ബ്രിസ്‌ബെയ്‌നിലെ ഹോട്ടലില്‍ നിന്ന് ഒരു ഇന്ത്യന്‍ റെസ്ട്രന്റില്‍ പോകാന്‍ ടാക്‌സി വിളിച്ചതായിരുന്നു ശഹീന്‍ ഷാ അഫ്രീദി, യാസിര്‍ ഷാ, നസീം ഷാ എന്നീ പാക് ക്രിക്കറ്റര്‍മാര്‍. യാത്രയ്ക്കിടെ പാക് താരങ്ങളാണെന്നറിഞ്ഞ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ ഓട്ടത്തിന് പണം വാങ്ങാന്‍ കൂട്ടാക്കിയില്ല. താരങ്ങളോടുള്ള ബഹുമാന സൂചനകമായിരുന്നു ഇത്. നിര്‍ബന്ധിച്ചെങ്കിലും പണം വാങ്ങാന്‍ തയാറാകാതിരുന്ന ഇന്ത്യക്കാരന് ഒടുവില്‍ പാക് താരങ്ങള്‍ ചേര്‍ന്നൊരു സര്‍പ്രൈസ് സമ്മാനം നല്‍കി. അഞ്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍മാര്‍ക്കൊപ്പം അത്താഴ വിരുന്ന്. ടാക്‌സി കൂലി വാങ്ങാതിരുന്ന ഡ്രൈവറെ താരങ്ങള്‍ അത്താഴം കഴിക്കാതെ വിട്ടില്ല.
എബിസി റേഡിയോ അവതാരക അലിസണ്‍ മിഷെല്‍ ആാണ് ഈ സംഭവം റേഡിയോ പരിപാടിക്കിടെ പരസ്യമാക്കിയത്. ബ്രിസ്‌ബെയ്‌നിലെ ഗബ്ബ സ്റ്റേഡിയത്തിലേക്ക് ടാക്‌സി വിളിച്ചപ്പോള്‍ ഇതേ ടാക്‌സി ഡ്രൈവറെയാണ് അലിസണിന് ലഭിച്ചത്. ഈ യാത്രയ്ക്കിടെയാണ് ഇന്ത്യന്‍ ഡ്രൈവര്‍ പാക് താരങ്ങള്‍ നല്‍കിയ അത്താഴ വിരുന്നിനെ കുറിച്ചു പറഞ്ഞത്. ഓസ്‌ട്രേലിയന്‍ താരം മിചെല്‍ ജോണ്‍സണുമായി നടത്തിയ റേഡിയോ സംഭാഷണത്തിനിടെ അലിസണ്‍ വിവരിച്ച ഈ കഥ സമൂഹ മാധ്യമങ്ങളില്‍ വലിയ കയ്യടി നേടി.