Sorry, you need to enable JavaScript to visit this website.

കനകമല ഐ.എസ് കേസ്: ആറു പേർ കുറ്റക്കാർ, ഒരാളെ വെറുതെവിട്ടു

കൊച്ചി- കനകമല ഐ.എസ് കേസിൽ ആറു പേർ കുറ്റക്കാരാണെന്ന് കൊച്ചി എൻ.ഐ.എ കോടതി. മൻസീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ് നങ്കീലൻ, സഫ് വാൻ, സുബഹാനി ഹാജ മൊയ്തീൻ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ആറാം പ്രതി ജാസിമിനെ വെറുതെവിട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറുപേർക്കെതിരെയും യു.എ.പി.എ ചുമത്തി. 
ഭീകരസംഘടനയായ ഐ.എസുമായി ബന്ധപ്പെട്ട് 2016 ഒക്ടോബറിൽ കണ്ണൂരിലെ കനകമലയിൽ ഒത്തുചേർന്നു ആക്രമണത്തിന് ഗൂഢാലോചന നടത്തി എന്നാണ് കേസ്. കേസിൽ മറ്റൊരു പ്രതിയായിരുന്ന സജീർ അഫ്ഘാനിസ്ഥാനിൽ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് സൂചന. 70 സാക്ഷികളെയാണ് കേസിൽ വിചാരണ ചെയ്തത്.
 

Latest News