Sorry, you need to enable JavaScript to visit this website.

അറുപത് കഴിഞ്ഞാലും വീട്ടുജോലിക്കാര്‍ക്ക് ദുബായ് കരാര്‍ നീട്ടിനല്‍കും

ദുബായ്- അറുപത് വയസ്സ് കഴിഞ്ഞ വീട്ടുജോലിക്കാര്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി തൊഴില്‍ കരാര്‍ നീട്ടി നല്‍കാമെന്ന് മാനവശേഷി മന്ത്രാലയം. വീട്ടുജോലിക്കാര്‍ ശാരീരിക ക്ഷമതയുള്ളവരാണെന്ന് ഗവ.അംഗീകൃത സ്ഥാപനത്തില്‍നിന്ന് സാക്ഷ്യപത്രം നേടണം.
യു.എ.ഇയിലെ അവരുടെ സര്‍വചികിത്സാ ചെലവും തൊഴില്‍ ഉടമ വഹിക്കണം. ഇവരുടെ താമസ വീസ ദീര്‍ഘിപ്പിച്ച് അധികൃതരില്‍ നിന്നുള്ള രേഖ ഹാജരാക്കണം എന്നീ നിബന്ധനകളാണ് മന്ത്രാലയം ഇതിനായി മുന്നോട്ടു വച്ചിട്ടുള്ളത്. അര്‍ഹരായ ജോലിക്കാരെ അറുപതു കഴിഞ്ഞും നിലനിര്‍ത്തണമെന്ന് വിവിധ കോണില്‍നിന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നതായി ഇവരുടെ ക്ഷേമത്തിനുള്ള മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഖലീല്‍ ഖൗറി അറിയിച്ചു.

 

Latest News