ഷാര്‍ജയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയെ കണ്ടെത്തി

ഷാര്‍ജ- ഷാര്‍ജയില്‍നിന്ന് കാണാതായ മലയാളി വിദ്യാര്‍ഥി അമേയ സന്തോഷിനെ (15) ദുബായില്‍ കണ്ടെത്തി. ഞായറാഴ്ച ഉച്ചക്കുശേഷം ജുമൈറ ലാമിറ ബീച്ചില്‍ നിന്നാണ് പോലീസ് കുട്ടിയെ കണ്ടെത്തിയത്. സംശയ സാഹചര്യത്തില്‍ കണ്ടെത്തിയ അമേയയെക്കുറിച്ച് ചില വിദ്യാര്‍ഥികളാണ് പോലീസിന് വിവരം നല്‍കിയത്.
കുട്ടിയെ പിന്നീട് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. പ്രീഫൈനല്‍ പരീക്ഷയുടെ സയന്‍സ് പേപ്പര്‍ ഞായറാഴ്ചയായിരുന്നു. ഈ പരീക്ഷ എഴുതാതിരിക്കാന്‍ മാറി നിന്നതാണെന്ന് കരുതുന്നു. കടുത്ത പരീക്ഷാ സമ്മര്‍ദത്തിലാണ് കുട്ടിയെന്ന് മാതാവ് പറഞ്ഞിരുന്നു.
പിതാവ് സന്തോഷ് രാജന്‍ മകനെ ട്യൂഷന്‍ സെന്ററില്‍ ഇറക്കിവിട്ടശേഷം കുട്ടി അപ്രത്യക്ഷനാവുകയായിരുന്നു. മഹാരാഷ്ട്രയില്‍ താമസിക്കുന്ന മലയാളി കുടുംബമാണ് അമേയയുടേത്.

 

Latest News