തൃശൂര്‍- വനിതാ പോലീസുകാരോട് തെറി പറയുന്നത് പതിവാക്കിയ വിരുതനെ മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവില്‍ പോലീസ് പിടികൂടി. തൃശൂര്‍ വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് നിരന്തരം വിളിച്ച എന്ന തൂമ്പാ സ്വദേശി ജോസ് ആണ് അറസ്റ്റിലായത്.
സൈബര്‍ പോലീസിന്റെ സഹായമുണ്ടായെങ്കിലും മൊബൈല്‍ നമ്പര്‍ ഇടയ്ക്കിടെ മാറ്റിയതും വീട്ടില്‍ സ്ഥിരമായി താമസിക്കാത്തതുമാണ് ഇയാളെ പിടികൂടാന്‍ മൂന്ന് മാസമെടുത്തത്. കഞ്ചാവിന്റെ ലഹരിയിലാണ് പ്രതി വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചത്. വനിതാ പോലീസുകാരുടെ മൊബൈല്‍ നംബറിലേക്കും വിളിക്കാറുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥയെ വരെ ജോസ് ഫോണില്‍ തെറി വിളിച്ചിട്ടുണ്ട്.