Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ സ്‌പോണ്‍സര്‍ഷിപ് മാറാന്‍ ഗാര്‍ഹിക തൊഴിലാളി നേരിട്ടെത്തണം

കുവൈത്ത് സിറ്റി-സ്‌പോണ്‍ഷര്‍ഷിപ് മാറുന്നതിനു ഗാര്‍ഹിക തൊഴിലാളി നേരിട്ടു ഹാജരാകണമെന്ന് ഉത്തരവ്. മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായാണു നടപടിയെന്നു താമസാനുമതി കാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയ അബ്ദുല്‍ ഖാദര്‍ അല്‍ ശബാന്‍ പറഞ്ഞു.
ഗാര്‍ഹിക തൊഴിലാളിക്ക് മറ്റൊരു സ്‌പോണ്‍സറുടെ കീഴില്‍ ഗാര്‍ഹിക തൊഴിലിലേക്കു മാറ്റം സാധ്യമാണ്. അതിന്റെ മറവില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി പരാതിയുണ്ട്. ഈ സാഹചര്യത്തിലാണു മാറ്റം അനുവദിക്കണമെങ്കില്‍ ഗാര്‍ഹിക തൊഴിലാളി നേരിട്ടു ഹാജരായി ഒപ്പിട്ട് നല്‍കണമെന്നു വ്യവസ്ഥ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു. വാഹനങ്ങളുടെ ഉടമാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് സമാനമാകും പുതിയ നടപടി.

 

Latest News